കോഴിക്കോട്: രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ആളപായമില്ല. കോഴിക്കോട് ഇരിങ്ങാടൻ പള്ളി - കോവൂർ ബൈപ്പാസിലാണ് സംഭവം. ഓട്ടോറിക്ഷയുടെ പുറകിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി.