കോട്ടയം ഈസ്റ്റ് പൊലീസ് ഡിസി ബുക്സ് പബ്ലിക്കേഷൻ മേധാവി എവി ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ. വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. എന്നാൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 

YouTube video player