Asianet News MalayalamAsianet News Malayalam

'യുഡിഎഫ് പിന്തുണ വേണ്ട', അവിണിശേരിയിലെ ഇടതുമുന്നണി പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വെച്ചു

കോൺഗ്രസ്‌ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.  ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു.

avinissery panchayath cpim president and vice president resignation
Author
Thrissur, First Published Feb 18, 2021, 3:17 PM IST

തൃശൂർ: അവിണിശേരി പഞ്ചായത്ത് പ്രസിഡന്റ് എ ആര്‍ രാജു, വൈസ് പ്രസിഡന്റ് ഇന്ദിര ജയകുമാര്‍ എന്നിവര്‍ രാജിവെച്ചു. യുഡിഎഫ് പിന്തുണയോടെയുള്ള ഭരണം വേണ്ടെന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ പൊതുനിര്‍ദ്ദേശമനുസരിച്ചാണ് രാജി. 

അവിണിശ്ശേരി പഞ്ചായത്തിൽ ആകെ ഉള്ള 14 സീറ്റുകളിൽ ബിജെപി 6 എൽഡിഎഫ് 5 യുഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധികൾ എൽഡിഎഫിന് വോട്ട് ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ്‌ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. 

എന്നാൽ ഈ തെരഞ്ഞെടുപ്പിലും ബിജെപി ഭരണത്തിലെത്തുന്നത് ഒഴിവാക്കാൻ കോൺഗ്രസ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സിപിഎം സംസ്ഥാനനേതൃത്വം അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ യുഡിഎഫിൽ നിന്നും പിന്തുണ സ്വീകരിക്കുന്നത് തിരിച്ചടിയാകും എന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജി വെച്ചത്. 

Follow Us:
Download App:
  • android
  • ios