തിരുവനന്തപുരം: സ്വപ്ന സുരേഷടക്കം പ്രതിയായ ഡോളർ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത ആക്സിസ് ബാങ്ക് തിരുവനന്തപുരം കരമന ബ്രാഞ്ച് മാനേജരെ സസ്പെൻറ് ചെയ്തു. പാറശാല സ്വദേശി ശേഷാദ്രി അയ്യരെയാണ് സസ്പെൻഡ് ചെയ്തത്. സ്വപ്ന സുരേഷിനും യുഎഇ കോൺസുലേറ്റിനും കരമന ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ടായിരുന്നു. കൈക്കൂലി പണം ഡോളറാക്കി മാറ്റാൻ ശേഷാദ്രി സഹായിച്ചുവെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ശേഷാദ്രിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.