പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാ‍ഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

പാലക്കാട്: ചെറാട് കുമ്പാച്ചി മലയുടെ (cherad kumbachi hills)മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപടകം ഉണ്ടായതെന്ന് അപകടത്തിൽപെട്ട ആർ ബാബു( babu). കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞു. 

ആശുപത്രിയിൽ ചികിൽസയിലുള്ള ബാബുവിനെ കണ്ടു. ബാബു ആരോ​ഗ്യം വീണ്ടെടുത്തതായി ഉമ്മ റാഷീദ പറഞ്ഞു. ബാബു ഇപ്പോൾ സന്തോഷവാനാണെന്നും ഉമ്മ അറിയിച്ചു.

പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാ‍ഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യമാണ് ബാബുവിനെ രക്ഷിക്കാൻ നടത്തിയത്.

Read More:Cherad Mountain Rescue : ഇത് ചരിത്രം; കേരളം കണ്ട ഏറ്റവും വലിയ ദൗത്യം, ജീവിതത്തിലേക്ക് പിടിച്ചുകയറി ബാബു