ഒരു വ്യാജ പ്രൊഫൈലിൽ നിന്നാണ് പ്രചരണമെന്ന് പൊലിസ് പറയുന്നു. എഎ റഹീമിന്റെ ഭാര്യയായ അമ‍ൃത റഹിമിന്റെ പരാതിയിലാണ് സൈബർ പൊലിസ് കേസെടുത്തത്. 

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണം നടത്തിയവർക്കെതിരെ സൈബർ പൊലിസ് കേസെടുത്തു. ഫേസ് ബുക്കിലെ ചിത്രങ്ങളെടുത്ത് മോശമായി ചിത്രീകരിച്ചിരുന്നതിനാണ് കേസെടുത്തിരിക്കുന്നത്. ഒരു വ്യാജ പ്രൊഫൈലിൽ നിന്നാണ് പ്രചരണമെന്ന് പൊലിസ് പറയുന്നു. എഎ റഹീമിന്റെ ഭാര്യയായ അമ‍ൃത റഹിമിന്റെ പരാതിയിലാണ് സൈബർ പൊലിസ് കേസെടുത്തത്. 

മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക കമ്മീഷനെ നിയോഗിച്ച് മണിപ്പൂർ സർക്കാർ

ഫേസ്ബുക്കിൽ നിന്ന് ചിത്രങ്ങളെടുത്ത് മോശമായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. മറ്റു സ്ത്രീകളുടേയും ചിത്രങ്ങൾ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കേസിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ഐഡി എവിടെ നിന്നാണെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. 

150 പേരുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, യുവതിയോടുള്ള വൈരാഗ്യത്തിൽ സഹോദരങ്ങളുടെ ക്രൂരത; ഒടുവിൽ പൊലീസ് പൂട്ട്

https://www.youtube.com/watch?v=_mV0LtysgRg