കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ജുഡീഷ്യൽ റിമാൻഡിൽ തുടരുന്ന മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം.സി.കമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം ലഭിച്ചു. ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പിനിരയായ 24 പേർ നൽകിയ കേസുകളിലാണ് ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതി കമറുദ്ദീന് ജാമ്യം നൽകിയത്. എന്നാൽ ഇനിയും 80-ഓളം കേസുകളിൽ പ്രതിയായതിനാൽ കമറുദ്ദീന് ഉടനെ ജാമ്യം ലഭിക്കില്ല.