ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കോഴിക്കോട് വയനാട് ജില്ലകളിൽ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞവർഷം ഡിസംബറിൽ ഇയാളെ 7ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ഇയാൾ മയക്കുമരുന്നു വില്പന തുടരുകയായിരുന്നു.
കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശിയായ നംഷിദ്(36) ആണ് മാരകമയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.
ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കോഴിക്കോട് വയനാട് ജില്ലകളിൽ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് ടൗണിലും, മുക്കം, ബാലുശ്ശേരി, വയനാട് എന്നീ സ്ഥലങ്ങളിലും കാറിലും ബൈക്കിലും രാത്രികാലങ്ങളിൽ സഞ്ചാരിച്ചാണ് വില്പന. ബാംഗ്ലൂർ നിന്നും ഗ്രാമിന് 1000രൂപക്ക് എത്തിക്കുന്ന എം.ഡി.എം.എ. 3000 രൂപ വെച്ചാണ് ഇയാൾ വിൽക്കുന്നത്. പിടികൂടിയ കഞ്ചാവിന് ഒരു ലക്ഷം രൂപ വരുമെന്ന് പൊലീസ് പറയുന്നു. താമരശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞവർഷം ഡിസംബറിൽ ഇയാളെ 7ഗ്രാം എംഡിഎംഎയുമായി താമരശ്ശേരിയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ഇയാൾ മയക്കുമരുന്നു വില്പന തുടരുകയായിരുന്നു.
കഠിന തടവും പിഴയും; 45 കിലോ കഞ്ചാവ് കടത്തിയ കേസിൽ യുവാക്കൾക്ക് കടുത്ത ശിക്ഷ
കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ ലോറിയിൽ കരിങ്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. 286 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷെഫീക്ക്, പുന്നപ്ര സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്. പൊലീസ് പരിശോധന ഒഴിവാക്കാൻ അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പലചരക്ക്, കരിങ്കൽ ലോറികളിൽ ഡ്രൈവർമാരുടെ ഒത്താശയോടെ സഹായികൾ എന്ന വ്യാജേന കയറിയാണ് ഇവര്‍ മയക്കു മരുന്ന് കേരള അതിർത്തി കടത്തി കൊണ്ടുവന്നിരുന്നത്.
എറണാകുളത്ത് എംഡിഎംഎയുമായി കോട്ടയം സ്വദേശികൾ പിടിയിൽ, കണ്ണൂരിൽ എൽഎസ് ഡി സ്റ്റാമ്പും പിടിച്ചു
കരിങ്കൽ കയറ്റിവന്ന ലോറിയിൽ മയക്കു മരുന്നുമായി എത്തിയ ഇവരെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ യോദ്ധാവ് സ്ക്വാഡാണ് പിടികൂടിയത്. ചില്ലറ വില്‍പ്പനയില്‍ 25 ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബെംഗളുരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. ഒന്നാം പ്രതിക്ക് വിശാഖപട്ടണം, കുമളി എന്നിവിടങ്ങളിൽ കഞ്ചാവ് കേസും ആലപ്പുഴയിൽ അടിപിടി കേസുമുണ്ട്.
