കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതിൽ അന്വേഷണം തുടരുകയാണെന്നും  കസ്റ്റംസ് 

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യ ഹർജിയിൽ കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് വിധി പറയും. സ്വർണ്ണക്കടത്തിൽ തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നുമാണ് അർജുൻ ആയങ്കിയുടെ വാദം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ അന്വേഷണം പ്രഥമിക ഘട്ടത്തിൽ ആയതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുരുതെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതിൽ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് വിശദീകരിക്കുന്നു. കഴിഞ്ഞ ജൂൺ 28നായിരുന്നു അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona