കലണ്ടറിലെ നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് (ബുധനാഴ്ച) മാറ്റിയത്. നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്നുംസർക്കാർ അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 21 ബുധനാഴ്ച ബക്രീദ് പൊതു അവധി ആയിരിക്കുമെന്ന് സർക്കാർ അറിയിച്ചു. കലണ്ടറിലെ നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് (ബുധനാഴ്ച) മാറ്റിയത്. നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്നും സർക്കാർ അറിയിച്ചു. 

ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഞായറാഴ്ച മുതൽ മൂന്നു ദിവസം ഇളവ് ഏർപ്പെടുത്തിയിരുന്നു. ഇളവ് നൽകിയതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരി​ഗണിക്കും. ആദ്യത്തെ കേസായി നാളെ പരിഗണിക്കാമെന്ന് കോടതി ഹർജിക്കാരനെ അറിയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona