സർക്കാരുമായി ആലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്കൂൾ മാനേജർ ജോർജ്ജ് കൂർപ്പിൽ പറഞ്ഞു. 

തിരുവനന്തപുരം: സ്കൂൾ കായിക മേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവിൽ പ്രതികരണവുമായി കോതമം​ഗലം മാർ ബേസിൽ സ്കൂൾ മാനേജ്മെന്റ്. സർക്കാരുമായി ആലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്കൂൾ മാനേജർ ജോർജ്ജ് കൂർപ്പിൽ പറഞ്ഞു. അനുകൂല തീരുമാനം സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അർഹതപ്പെട്ട അം​ഗീകാരം കിട്ടാതെ വന്നപ്പോൾ കുട്ടികൾ നടത്തിയ വികാരപ്രകടനം മാത്രമാണിതെന്നുമാണ് സ്കൂൾ മാനേജരുടെ പ്രതികരണം. മാനേജ്മെന്റിനോ സ്കൂളിനോ ഇതിൽ യാതൊരു പങ്കുമില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. 

വിലക്ക് പിൻവലിക്കണം എന്ന് വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർത്ഥിക്കുമെന്ന് കായികമേളയിൽ വിലക്ക് നേരിടുന്ന തിരുനാവായ നാവാമുകുന്ദ സ്കൂൾ അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയെ അടക്കം നേരിൽ പോയി കാണും. ദേശീയ താരങ്ങൾ അടക്കമുള്ള സ്കൂൾ കായികതാരങ്ങളുടെ ഭാവി യെ കരുതണം. വിദ്യാഭ്യാസവകുപ്പിൽ നിന്ന് തീരുമാനം അറിഞ്ഞതിനു ശേഷം മാത്രമേ കോടതിയെ സമീപിക്കുന്നത് പരിഗണിക്കൂവെന്നും പ്രിൻസിപ്പൽ ജിജോ ജോസ് പറഞ്ഞു. 

കായികമേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം; സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി ഇന്ന് | Periya Case | Asianet News Live | Malayalam News Live