ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്നാട് ഷോളയാർ ഡാം തുറന്നിട്ടുണ്ട്. മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. വടക്കൻ ജില്ലകളിൽ മഴശക്തമായി തുടരുകയാണ്.

കോഴിക്കോട്: വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ജലനിരപ്പ് 775 മീറ്ററിൽ എത്തിയതോടെയാണ് ഒരു ഷട്ടർ 10 സെൻ്റിമീറ്റർ ഉയർത്തിയത്. കടമാൻ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളിൽ കഴിയുന്നവർ ജാഗ്രത പുലർത്താൻ നിർദേശം.

Add Asianetnews as a Preferred SourcegooglePreferred

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തമിഴ്നാട് ഷോളയാർ ഡാം തുറന്നിട്ടുണ്ട്. മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തമിഴ്നാട് തുറന്നത്. വടക്കൻ ജില്ലകളിൽ മഴശക്തമായി തുടരുകയാണ്. കർണാടകത്തിൽ തീരദേശ ജില്ലകളിലും മഴ കനക്കുന്നു. 4 ജില്ലകളിൽ റെഡ് അലർട്ട് നൽകി. ഉഡുപ്പിയിൽ കനത്തമഴയിൽ ചിലയിടങ്ങളിൽ വെള്ളം കയറി റോഡുകൾ കെട്ടിടങ്ങൾ മുങ്ങി. 

ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 സംഘം കേരളത്തില്‍ എത്തി. വയനാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഇവരെ വിന്യസിച്ചു. ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെ ആണ് മൂന്ന് സംഘം എത്തിയത്.