തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 42 വെളിച്ചെണ്ണ ബ്രാന്റുകൾ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് പൂർണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എ.ആർ.അജയകുമാർ ഉത്തരവിറക്കി.

നിരോധിച്ച ബ്രാന്റുകൾ വിപണിയിൽ ലഭ്യമല്ലായെന്ന് ഉറപ്പുവരുത്തുവാൻ എല്ലാ ജില്ലകളിലെയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിരോധിച്ച ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമായിട്ടുണ്ടെങ്കിൽ ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുമാരെയോ, 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണം.

നിരോധിച്ച വെളിച്ചെണ്ണകൾ ഇവയാണ്:

പ്യുർ റോട്ടറി കോക്കനട്ട് ഓയിൽ മാർ ഫുഡ് പ്രൊഡക്ട്സ്, കേര പവിത്രം കോക്കനട്ട് ഓയിൽ, കേര ക്രിസ്റ്റൽ കോക്കനട്ട് ഓയിൽ,  കേര തൃപ്തി കോകനട്ട് ഓയിൽ, താര കോക്കനട്ട് ഓയിൽ, കേര ലീഫ് കോക്കനട്ട് ഓയിൽ, കോകോ ലൈക് കോക്കനട്ട് ഓയിൽ, കേര തീരം കോക്കനട്ട് ഓയിൽ, കേരൾ ഡ്രോപ് കോകനട്ട് ഓയിൽ, റാന്നി ഓയിൽ മിൽ ചങ്ങനാശേരി, സ്വദേശി ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ കട്ടപ്പന, എജെ ആന്റ് സൺസ് തൃശ്ശൂർ, എംസിസി പ്യുർ, കോകനട്ട്, കേര സ്വർണ്ണം, കേര കെയർ ഡബിൾ ഫിൽട്ടേർഡ് കോക്കനട്ട് ഓയിൽ, കേര രുചി കോക്കനട്ട് ഓയിൽ, കേരവിത പ്യുർ കോകനട്ട് ഓയിൽ, കേര സിൽവർ കോകനട്ട് ഓയിൽ, എംകെഎസ് ഓയിൽ ട്രേഡേർസ് എറണാകുളം, മദർ ടച്ച് കോക്കനട്ട് ഓയിൽ, പിഎസ്കെ കോക്കനട്ട് ഓയിൽ, കേരൾ ഡ്രോപ് ലൈവ് ഹെൽത്തി ആന്റ് വൈസ് കോകനട്ട് ഓയിൽ, കോകോ ഹരിതം കോക്കനട്ട് ഓയിൽ, സെൻട്രൽ ട്രേഡിങ് കമ്പനി കൈതക്കാട് പട്ടിമറ്റം, കോകോലാന്റ് കോക്കനട്ട് ഓയിൽ, കേര സൺ കോക്കനട്ട് ഓയിൽ, സൂര്യ കോക്കനട്ട് ഓയിൽ, ആയില്യം കോക്കനട്ട് ഓയിൽ, സൗഭാഗ്യ കോകനട്ട് ഓയിൽ, വള്ളുവനാട് കോക്കനട്ട് ഓയിൽ, സുരഭി കോക്കനട്ട് ഓയിൽ, കൈരളി കോക്കനട്ട് ഓയിൽ, കേര തീരം കോകനട്ട് ഓയിൽ, കേര ക്രിസ്റ്റൽ കോക്കനട്ട് ഓയിൽ, എവർഗ്രീൻ കോക്കനട്ട് ഓയിൽ, കെപിഎസ് ഗോൾഡ് കോക്കനട്ട് ഓയിൽ, മെമ്മറീസ് 94 കോക്കനട്ട് ഓയിൽ, സീടീസ് കൈരളി ഗോൾഡ് കോക്കനട്ട് ഓയിൽ, ഗ്രീൻ ലൈക് കോക്കനട്ട് ഓയിൽ, കേര സൺ കോക്കനട്ട് ഓയിൽ, പ്രീമിയം കോക്കനട്ട് ഓയിൽ.