പൂട്ടി കിടന്ന കെട്ടിടത്തിൽ നിന്നും 75ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മണ്ണാർക്കാട് പോലീസ് പിടികൂടി. 

പാലക്കാട്: പൂട്ടി കിടന്ന കെട്ടിടത്തിൽ നിന്നും 75ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മണ്ണാർക്കാട് പോലീസ് പിടികൂടി. ആനമൂളിയിൽ പെട്രോൾ പമ്പിനു സമീപത്തുള്ള പൂട്ടി കിടന്ന കെട്ടിടത്തിലാണ് പരിശോധനക്കെത്തിയത്. ഇവിടെ നിന്നും 93 വലിയ ചാക്കുകളിലായി സൂക്ഷിച്ച 1,39,500 ഹാൻസ് പായ്ക്കറ്റുകളാണ് പോലീസ് സംഘം പിടികൂടിയത്. മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം. മണ്ണാർക്കാട് പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. 

India Pakistan Military Understanding | Asianet News Live | Malayalam News Live | Live Breaking News