വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ ഒന്നരകോടിയോളം രൂപയുടെ  നിരോധിത പാന്‍മസാല പിടികൂടി.  ലോറിയില്‍ 140 ചാക്കുകളില്‍ നിറച്ച നിലയിലാണ് പാന്‍മസാല കണ്ടെത്തിയത്. തിരൂര്‍ സ്വദേശിയായ സിറാജുദ്ദീന്‍ , കര്‍ണാടക സ്വദേശികളായ ധനേഷ് ,ബജാദ് ,  പാഷ എന്നിവര്‍ പിടിയിലായി

ബെംഗളൂരുവില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.  രാവിലെ ഒമ്പത് മണിയോടെ  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ്  നിരോധിത പാന്‍മസാലകള്‍ കൂടിയത്.