കൊച്ചി: ബാർ കോഴക്കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സിബിഐയോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ചാലക്കുടി സ്വദേശി പി എൽ ജേക്കബ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. പൂട്ടിയ ബാറുകള്‍ തുറക്കാൻ അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.