2018 ഡിസംബർ 15 നാണ് കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ വെടിവയ്പുണ്ടായത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വം രവി പൂജാരി സ്വയം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് സെനഗളിൽ നിന്നുമാണ് രവി പൂജാരി അറസ്റ്റിലായത്. 

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ ഭീകര വിരുദ്ധ സ്ക്വാഡ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യൽ. സുരക്ഷ കണക്കിലെടുത്ത് വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ രാത്രി 9മണിയോടെ ബെംഗളൂരു - കൊച്ചി വിമാനത്തിലാണ് രവി പൂജാരിയെ കൊണ്ടുവന്നത്. തുടർന്ന് 
നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി. 

Add Asianetnews as a Preferred SourcegooglePreferred