വിദ്യാരംഭം; ആദ്യാക്ഷര മന്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കള്‍ക്കെന്ന് ഹൈക്കോടതി
വിദ്യാരംഭ ചടങ്ങിൽ മതേതര ആദ്യാക്ഷര മന്ത്രം ഉൾപ്പെടുത്തിയ മട്ടന്നൂർ നഗരസഭാ ലൈബ്രറി കമ്മിറ്റിക്കെതിരെ വന്ന ഹർജിയിലാണ് ഉത്തരവ്

കൊച്ചി: വിദ്യാരംഭം ചടങ്ങിലെ ആദ്യാക്ഷര മന്ത്രം കുറിക്കുന്നത് ഏത് വിധത്തിലാണെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം രക്ഷിതാക്കൾക്കാണെന്ന് ഹൈക്കോടതി. വിദ്യാരംഭ ചടങ്ങിൽ മതേതര ആദ്യാക്ഷര മന്ത്രം ഉൾപ്പെടുത്തിയ മട്ടന്നൂർ നഗരസഭാ ലൈബ്രറി കമ്മിറ്റിക്കെതിരെ വന്ന ഹർജിയിലാണ് ഉത്തരവ്. എറണാകുളം സ്വദേശി മഹാദേവനാണ് ഹർജി നൽകിയത്.
വിദ്യാരംഭം ഗ്രന്ഥശാലയിൽ നടക്കുന്നതിനാൽ മതപരമായ ചടങ്ങായി കാണാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രക്ഷിതാക്കളുടെ തീരുമാന പ്രകാരം കുട്ടികളെ എഴുത്തിനിരുത്തണമെന്ന് നഗരസഭാ ലൈബ്രറി കമ്മിറ്റിയോട് ഹൈക്കോടതി നിർദ്ദേശിച്ചു.
ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് പലസ്തീന്‍, 'സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണം'