ബെംഗളൂരു: ബെംഗളൂരു അക്രമക്കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം 17 എസ്ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. അക്രമത്തിന് മുൻപായി  ബെം​ഗളൂരു എസ്ഡിപിഐ ജില്ലാ അധ്യക്ഷൻ അടക്കമുള്ള മുതിർന്ന നേതാക്കൾ ​ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി. ഇതോടെ ബെം​ഗളൂരു അക്രമക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 187 ആയി.