മലപ്പുറം:ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും കാറും കവർന്നു. അഞ്ച് ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും കാറുമാണ് തട്ടിയെടുത്തത്. കർണാടക സ്വ​ദേശി മധു വരസയുടെ പണവും സ്വർണവും കാറുമാണ് തട്ടിയെടുക്കപ്പെട്ടത്. 

മലപ്പുറത്തെ ആശുപത്രി ഉടമയുടെ മകൻ ആദിൽ യാഷിദ് ഉൾപ്പടെ നാല് പേരാണ് കേസിലെ പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ സുഹൃത്താണ് മധു വരസ. മലപ്പുറത്ത് എത്തിച്ച മധു വരസയെ ആശുപത്രിയുടെ അനുബന്ധ ക്ലിനിക്കിൽ ബന്ദിയാക്കിയാണ് സംഘം മോഷണം നടത്തിയത്. തട്ടിയെടുത്ത കാർ ആശുപത്രിക്കുള്ളിൽ നിന്നും പൊലീസ് കണ്ടെടുത്തു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.