ദില്ലി: കേരള കോണ്‍ഗ്രസ് എം പിളരുന്നത് തടയാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍. ഇരു വിഭാഗത്തോടും പിളർപ്പിലേക്ക് പോകരുതെന്ന് അഭ്യത്ഥിച്ചിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ലഭിച്ച ശോഭ കെടുത്തരുത്. പ്രശ്ന പരിഹാരത്തിന് ചില സമവായ ഫോർമുലകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് ഗൗരവത്തിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘടകകക്ഷി നേതാക്കളെല്ലാം പല തലത്തിലും ഇടപെടുന്നുണ്ട്. ഇനിയും ചർച്ചകൾ നടക്കുമെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.