Asianet News MalayalamAsianet News Malayalam

'സഖാവ് ഇസ്മയിൽ അങ്ങനെ പറഞ്ഞുവെന്ന് വിശ്വസിക്കുന്നില്ല'; വിമർശനത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം

സഖാവ് കെഇ ഇസ്മയിൽ അങ്ങനെ പറഞ്ഞു കാണുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കാനം രാജേന്ദ്രൻ്റെ അപ്രതീക്ഷിത വിയോ​ഗത്തിന് ശേഷമാണ് ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത്. 

Benoy Vishwam reacts to criticism on ke ismayil doesn't believe he said that fvv
Author
First Published Dec 16, 2023, 12:07 PM IST

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചെന്ന സിപിഐ നേതാവ് കെഇ ഇസ്മായിലിന്റെ വിമർശനത്തോട് പ്രതികരിച്ച് ബിനോയ് വിശ്വം. അത്രയും അനുഭവസമ്പത്തുള്ള നേതാക്കൾക്ക് പാർട്ടി സംഘടനാ കാര്യങ്ങൾ എവിടെ പറയണമെന്നറിയാം. സഖാവ് കെഇ ഇസ്മയിൽ അങ്ങനെ പറഞ്ഞു കാണുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കാനം രാജേന്ദ്രൻ്റെ അപ്രതീക്ഷിത വിയോ​ഗത്തിന് ശേഷമാണ് ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത്. 

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരക്കിട്ട് പ്രഖ്യാപിച്ചതിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിൽ രം​ഗത്തെത്തിയിരുന്നു. കീഴ്‌വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി സംസ്ഥാന കൗൺസിൽ ചേർന്നാണ് സെക്രട്ടറിയെ പ്രഖ്യാപിക്കേണ്ടതെന്നും പറഞ്ഞു. അന്തരിച്ച കാനം രാജേന്ദ്രന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ലെന്നും പിന്തുടര്‍ച്ചാവകാശം കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വം ഏറ്റെടുക്കാൻ പാര്‍ട്ടിയിൽ നേതാക്കൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും കാനം രാജേന്ദ്രന്റെ വിശ്വസ്തരിൽ വിശ്വസ്തനായ ബിനോയ് വിശ്വത്തെ തന്നെ സെക്രട്ടറിയാക്കാൻ ഒടുവിൽ സി പി ഐ തീരുമാനിക്കുകയായിരുന്നു. പ്രകാശ് ബാബുവും സത്യൻ മൊകേരിയും ഉൾപ്പടെ  നേതാക്കൾ പലരുടെ പേരും സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. എന്നാൽ മരിക്കും മുമ്പ് കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിനു മുന്നിൽ വച്ച നിർദേശമാണ് ബിനോയ് വിശ്വത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തിച്ചത്. മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് അവധി അപേക്ഷിച്ചിരുന്ന കാനം പകരം സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തെ ഏൽപ്പിക്കാനായിരുന്നു നിർദ്ദേശിച്ചത്. 

സുരക്ഷാ വീഴ്ച, അറസ്റ്റ്; ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറി മഹിളാമോർച്ച പ്രവർത്തകർ

കാനം രാജേന്ദ്രൻ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ ചേർന്ന സംസ്ഥാന നിർവാഹക സമിതിയിൽ മറ്റ് പേരുകളൊന്നും ഉയർന്നു വന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പാര്‍ട്ടി സെക്രട്ടറി പദത്തിൽ പാര്‍ട്ടിക്കകത്ത് തന്നെയുള്ള പൊട്ടലും ചീറ്റലുമാണ് കെഇ ഇസ്മായിലിന്റെ പ്രതികരണത്തോടെ പുറത്തേക്ക് വരുന്നത്. എന്നാൽ ഇതിനെ തള്ളുന്ന നിലപാടാണ് ബിനോയ് വിശ്വം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. 

https://www.youtube.com/watch?v=Ko18SgceYX8
 

Latest Videos
Follow Us:
Download App:
  • android
  • ios