Asianet News MalayalamAsianet News Malayalam

മുപ്പതിന് നേരത്തെ അടയ്ക്കും: പിന്നെ രണ്ട് ദിവസം ബെവ്കോ മദ്യവിൽപന ശാലകൾക്ക് അവധി

കണക്കെടുപ്പിന് മുന്നോടിയായി പതിവിലും നേരത്തെ സെപ്തംബര്‍ മുപ്പത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് മദ്യവിൽപനശാലകൾ അടയ്ക്കും.

BEVCO Liquor shops will be closed for two consecutive Days
Author
First Published Sep 27, 2022, 6:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. അ‍ര്‍ധവാര്‍ഷിക കണക്കെടുപ്പിന് വേണ്ടിയാണ് മദ്യവിൽപനശാലകൾ അടച്ചിടുക. ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച കഴിഞ്ഞാൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയും ബെവ്കോ മദ്യവിൽപനശാലകൾക്ക് അവധിയാണ്. കണക്കെടുപ്പിന് മുന്നോടിയായി പതിവിലും നേരത്തെ സെപ്തംബര്‍ മുപ്പത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് മദ്യവിൽപനശാലകൾ അടയ്ക്കും. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച മാത്രമായിരിക്കും മദ്യവിൽപനശാലകൾ തുറക്കുക.

ശ്രീനാഥ് ഭാസിക്ക് സിനിമ നി‍ര്‍മ്മാതാകളുടെ വിലക്ക് 

കൊച്ചി: യൂടൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ച നടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമ രംഗത്ത് താത്കാലിക വിലക്ക്. നടന്‍റെയും അവതാരകയുടെയും വിശദീകരണം കേട്ട ശേഷമാണ് നിർമാതാക്കളുടെ സംഘടനയുടെ നടപടി. മാറ്റിനിർത്തൽ തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് നിർമാതാക്കൾ അറിയിച്ചു. കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ലഹരി പരിശോധനക്ക് വിധേയനാക്കിയിരുന്നു.

നടൻ ശ്രീനാഥ് ഭാസി അധിക്ഷേപിച്ച യൂടൂബ് ചാനൽ അവതാരക നിർമാതാക്കളുടെ സംഘടനയ്ക്കും പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് കൊച്ചിയിൽ യോഗം ചേർന്നു. പരാതിക്കാരി, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം വിവാദ അഭിമുഖം നടന്ന ദിവസം കൊച്ചിയിലെ ഹോട്ടലിൽ ഉണ്ടായിരുന്നവരെയും യോഗത്തിലേക്ക് വിളിച്ചു വരുത്തി. എല്ലാവരുടെയും വിശദീകരണം കേട്ട ശേഷമാണ് നടനെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് മാറ്റിനിർത്താനുള്ള തീരുമാനം എടുത്തത്. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ ശ്രീനാഥ് ഭാസി പൂർത്തിയാക്കണം.

ഇതിനിടെ നടന്‍റെ നഖം, തലമുടി, രക്തസാംപിൾ എന്നിവ പൊലീസ് ശേഖരിച്ചു. പരാതിക്കിടയായ സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താൻ പൊലീസ് സ്വമേധയാ സാന്പിൾ ശേഖരിക്കുകയായിരുന്നു. 

സിനിമരംഗത്ത് നിന്ന് തന്നെ മുന്പുണ്ടായ പരാതികളിൽ ലഹരി പരിശോധന നടത്താതിരുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ 90 ദിവസം വരെ ശേഷിപ്പുകൾ ഉണ്ടാകുമെന്ന ശാസ്ത്രീയ വശം കണക്കിലെടുത്താണ് പരിശോധന. വിലക്ക് വീണതോടെ ശ്രീനാഥ് ഭാസിയുമായി ചിത്രീകരണത്തിനൊരുങ്ങിയിരുന്ന സിനിമകൾ പ്രതിസന്ധിയിലായി. നേരത്തെ നിർമാതാവുമായുള്ള തർക്കത്തിന്‍റെ പേരിൽ യുവതാരം ഷെയിൻ നിഗത്തെയും നിർമാതാക്കളുടെ സംഘടന വിലക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios