Asianet News MalayalamAsianet News Malayalam

ഭാരത്ജോഡോ യാത്ര ഐക്യമുണ്ടാക്കി,യാത്രയെ അപഹസിക്കാൻ സിപിഎം നടത്തിയത് തരംതാണ ശ്രമങ്ങൾ-കെ മുരളീധരൻ

യാത്ര യുഡിഎഫിന് അടുത്ത തെരെഞ്ഞെടുപ്പുകൾക്കുള്ള അടിത്തറ പാകിയെന്നും കെ മുരളീധരൻ പറഞ്ഞു

Bharatjodo Yatra Created Unity : K Muraleedharan
Author
First Published Sep 29, 2022, 7:20 AM IST


മലപ്പുറം : കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറാൻ ഭാരത് ജോ‍ഡോ യാത്ര സഹായിച്ചെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എം പി .നേതാക്കൾ തമ്മിൽ മനസിക ഐക്യം ഉണ്ടായി.യാത്ര യുഡിഎഫിന് അടുത്ത തെരെഞ്ഞെടുപ്പുകൾക്കുള്ള അടിത്തറ പാകി.

 

യാത്രയെ അപഹസിക്കാൻ സിപിഎം നടത്തിയത് ബോധപൂർവമായ ശ്രമങ്ങൾ ആണ് .ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി സിപിഎം വൃത്തികേടുകൾ കാണിച്ചു.മുഖ്യമന്ത്രിയും അത്തരത്തിലേക്ക് തരം താണു.എഐസിസി പ്രസിഡന്റ് പ്രതിസന്ധി രണ്ടു ദിവസത്തിനകം തീരുമെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

'പൊറോട്ടയും പോരാട്ടവും' ചർച്ചയായ ദിവസങ്ങൾ; കേരളത്തോട് 'ബൈ' പറയാൻ രാഹുൽ, ജോഡോ യാത്ര പര്യടനം ഇന്ന് പൂർത്തിയാകും

Follow Us:
Download App:
  • android
  • ios