മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണ വേട്ട. രണ്ട് പേരിൽ നിന്നായി രണ്ടര കിലോ സ്വര്‍ണ്ണമാണ് ഇന്ന് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി  കട്ടേക്കാടൻ സഫർ, ഇരിങ്ങാലക്കുട സ്വദേശി ജിജിൻ എന്നിവരാണ് സ്വർണം കൊണ്ടുവന്നത്. ട്രോളി ബാഗിലും, എമർജൻസി ലൈറ്റിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്