ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. സിപിഎം നേതാവും മുൻ എംഎല്‍എയുമായ കെ അജിതും റോബിനൊപ്പം ബിജെപിയിൽ ചേർന്നു.

തിരുവനന്തപുരം: ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്. വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ അജിതും റോബിനൊപ്പം ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപി അംഗത്വം സീകരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണന്‍ മത്സരിക്കുമെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശിയായ റോബിൻ ഡോക്ടർ എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലുമാണ് ശ്രദ്ധേയനായത്. റോബിന്റെ ഭാര്യ ആരതി പൊടിയും സോഷ്യൽ മീഡിയയ്ക്ക് പരിചിതമായ മുഖമാണ്.

YouTube video player