Asianet News MalayalamAsianet News Malayalam

സ്വപ്ന സുരേഷിന് യൂണിടാക്ക് ഐഫോൺ വാങ്ങി നൽകിയതിന്‍റെ ബില്ല് പുറത്ത്

5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്‍റെ ആരോപണം. 

bill details of iPhone purchases by Unitech for swapna suresh out
Author
Kochi, First Published Oct 2, 2020, 10:24 AM IST

കൊച്ചി: യൂണിടാക് ഉടമ സന്തോഷ്‌ ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ ഫോൺ വാങ്ങിയതിന്റെ ബിൽ പുറത്ത് വന്നു. യൂണിടാക്കിന്റെ പേരിൽ കൊച്ചിയിലെ കടയിൽ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്. ഇതിൽ 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച ബില്ലിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്‍റെ ആരോപണം. 

ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മിഷൻ ആയി നൽകിയെന്ന് യൂണിടാക് കമ്പനി ഉടമ സന്തോഷ്‌ ഈപ്പന്‍റെ അവകാശവാദം. സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ.  

കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

Read more at: 'കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് കയ്യിലുള്ളത്, ആരും തനിക്ക് ഫോൺ തന്നിട്ടില്ല'; ആരോപണം നിഷേധിച്ച് ചെന്നിത്തല...

 

Follow Us:
Download App:
  • android
  • ios