തിരുവനന്തപുരം: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍  അറസ്റ്റ് ചെയ്ത സംഭവത്തിൽ രാഷ്ട്രീയമായും ധാര്‍മ്മികമായും മറുപടി പറയേണ്ട ഉത്തരവാദിത്തം സിപിഎമ്മിന് ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മറുപടി പറയേണ്ട കാര്യമില്ലെന്ന നേതാക്കളുടെ വിശദീകരണം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും എ കെ ജി സെന്ററും ഒരേ ദിവസം കേസിൽ പെട്ടിരിക്കുന്നു. ഇത് അസാധാരണമായ സംഭവമാണെന്നും കെ സുരേന്ദ്രൻ വിശദീകരിച്ചു. 

എകെജി സെന്‍ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാജിവയ്ക്കണം. സംഭവം ജനങ്ങളോട് വിശദീകരിക്കാൻ സിപിഎം നേതാക്കൾ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.