കോഴിക്കോട്: ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ബിനീഷ് കോടിയേരിയുടെ അറസ്റ്റ് കേരളത്തിനാകെ നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയധികം അധികാര ദുര്‍വിനിയോഗം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സ്വര്‍ണക്കടത്ത് കേസും ബെംഗലൂരു മയക്കുമരുന്ന് കേസും തമ്മിൽ ബന്ധമുണ്ട്. സിപിഎമ്മും സര്‍ക്കാരും ആണ് ഇപ്പോൾ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

കേസന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. പിണറായിയും കോടിയേരിയും ചേർന്നുള്ള കൊള്ള സംഘമാണ് കേരളം ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ മകനാണ്  ഇപ്പോൾ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടപടിക്ക് വിധേയനായിട്ടുള്ളത്. അത് നിസ്സാര കാര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.