ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതെ കുറിച്ച് വിവരങ്ങൾ നൽകാൻ ബിനീഷ് കോടിയേരി തയ്യാറാകുന്നില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ഇഡി ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നീളാൻ കാരണം ബിനീഷിന്‍റെ നിസ്സകരണമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മയക്കുമരുന്ന് ഇടപാടിൽ ബിനീഷിനു അറിവുണ്ടെന്നു തെളിഞ്ഞാൽ എൻസിബിയെ വിവരം അറിയിക്കുമെന്നും ഇഡി അറിയിച്ചു.