Asianet News MalayalamAsianet News Malayalam

ബിനീഷ് കോടിയേരിക്ക് നിർണായക ദിനം; എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും, ജാമ്യത്തിന് നീക്കം

നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്‍റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും. 

bineesh kodiyeri to be produced before court today
Author
Bengaluru, First Published Nov 2, 2020, 6:17 AM IST

ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയിൽ ഹാജരാക്കും. കേന്ദ്ര ഏജൻസിയായിട്ടുള്ള എൻസിബിയും ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെക്കും. അതേസമയം ബിനീഷിനെ കാണാൻ അനുവദിക്കാത്ത ഇ‍ഡി നടപടി ബിനീഷിന്റെ അഭിഭാഷകർ ഇന്ന് കോടതിയിൽ ഉന്നയിക്കും. 

വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഇന്നലെ ബിനീഷിനെ രാത്രി 9 മണിയോടെ ആശുപത്രിയിൽ നിന്നും രാത്രി താമസിക്കുന്ന സ്റ്റേഷനിലേക്ക് ബിനീഷിനെ മാറ്റിയത്. അതേസമയം നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്‍റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച് വിശദമായി റിപ്പോർട്ട് ഇഡി കോടതിയിൽ നൽകും. ഇഡിയുടെ നടപടികൾക്കെതിരെ കർണാടക ഹൈക്കോടതിയിലും ബിനീഷ് ഹർജി നൽകും. അതേസമയം. ബിനീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുളള അപേക്ഷയുമായി എൻസിബിയും കോടതിയെ സമീപിച്ചേക്കും.

Follow Us:
Download App:
  • android
  • ios