തിരുവനന്തപുരം കുറവൻകോണം ജംഗ്ഷനിലാണ് പുതിയ കട തുറന്നിരിക്കുന്നത്. മീൻസ് എന്നാണ് കടയുടെ പേര്.
തിരുവനന്തപുരം: പുതിയ കച്ചവട സംരംഭവുമായി സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി (Binoy Kodiyeri). മീൻ വിൽപ്പനയാണ് പുതിയ ബിസിനസ്. തിരുവനന്തപുരം കുറവൻകോണം ജംഗ്ഷനിലാണ് പുതിയ കട തുറന്നിരിക്കുന്നത്. മീൻസ് എന്നാണ് കടയുടെ പേര്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു കടയുടെ ഉദ്ഘാടനം. ഐ പി ബിനുവാണ് കടയുടെ ഉദ്ഘാടന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 
