Asianet News MalayalamAsianet News Malayalam

Congress : കോൺ​ഗ്രസ് ബന്ധത്തിനായി വീണ്ടും ബിനോയ് വിശ്വം; രണ്ട് മുഖ്യ ശത്രുക്കൾ ഉണ്ടാകുന്നത് വിജയത്തെ ബാധിക്കും

ഒന്നാം യുപിഎ കാലത്തെക്കാൾ ബിജെപി ശക്തമായോ എന്ന് സ്വയം ചോദിക്കണമെന്നും ബിനോയ് വിശ്വം പറയുന്നു. കേരളമല്ല ഇന്ത്യയെന്നും ബിനോയ് വിശ്വം പറഞ്ഞു.

binoy viswam again wants congress allignment
Author
Delhi, First Published Jan 5, 2022, 10:14 AM IST

ദില്ലി: കോൺഗ്രസ് (Congress)  സഹകരണത്തെ വീണ്ടും ശക്തമായി ന്യായീകരിച്ച് സിപിഐ (CPI)  നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം(Binoy Viswam). കോൺഗ്രസ് തകർന്നാലുള്ള ശൂന്യതയിലേക്ക് വരിക ബിജെപി (Bjp)ആണ്. രാഷ്ട്രീയ പോരാട്ടത്തിൽ രണ്ട് മുഖ്യ ശത്രുക്കൾ ഉണ്ടാകുന്നത് സമരവിജയത്തെ ബാധിക്കും. ഒന്നാം യുപിഎ കാലത്തെക്കാൾ ബിജെപി ശക്തമായോ എന്ന് സ്വയം ചോദിക്കണമെന്നും ബിനോയ് വിശ്വം പറയുന്നു. കേരളമല്ല ഇന്ത്യയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയെ കണ്ടെത്താൻ നെഹ്റു നടത്തിയ ആത്മാർപ്പണത്തെ അവഗണിക്കരുതെന്ന ഓർമപ്പെടുത്തലും ഉണ്ട്.

ബിജെപിയെ നേരിടാൻ ഇടത് പക്ഷത്തിനു കെൽപ് ഇല്ല. അതുകൊണ്ട് കോൺ​ഗ്രസ് തകർന്നു പോകരുത് എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് നേരത്തെ  അദ്ദേഹം പറഞ്ഞിരുന്നു.കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ കാതൽ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതിൽ കോൺഗ്രസ്‌ പാർട്ടിക്ക് അപചയം ഉണ്ടായി. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺ​ഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. കൊച്ചിയിൽ പി ടി തോമസ് അനുസ്മരണത്തിൽ ആയിരുന്നു അന്ന് ബിനോയ് വിശ്വത്തിന്റെ പരാമർശം.

Follow Us:
Download App:
  • android
  • ios