കൊല്ലം ആര്യങ്കാവിലെ പൊതു പരിപാടിയിലാണ് ബിനോയ് വിശ്വത്തിന്റെ പരാമർശം.

കൊല്ലം: എൽഡിഎഫിനെ രക്ഷിച്ചത് സിപിഐ എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് ഭരണകാലത്ത് പി.എം ശ്രീ നടപ്പാക്കിയിരുന്നെങ്കിൽ മാഞ്ഞു പോകാത്ത കളങ്കമായേനെയെന്ന് ബിനോയ് വിശ്വം പറഞ്ഞു. അപമാനക്കയത്തിൽ നിന്ന് എൽഡിഎഫിനെ രക്ഷിച്ചത് സിപിഐയാണെന്നും പി എം ശ്രീയിൽ ബിജെപിക്ക് കീഴ്പ്പെട്ടു പോയ പക്ഷമാണ് കേരളത്തിലെ എൽഡിഎഫ് എന്ന് ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പി.എം ശ്രീ നടപ്പാക്കിയില്ലെന്ന് സിപിഐക്കും സിപിഎമ്മിനും നട്ടെല്ല് വളയ്ക്കാതെ പറയാം. ഐക്യമെന്നാൽ സമരവും കൂടി ചേർന്നതാണ്. സമരമില്ലാതെ ഐക്യം പൂർണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ആര്യങ്കാവിലെ പൊതു പരിപാടിയിലാണ് ബിനോയ് വിശ്വത്തിന്റെ പരാമർശം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred