പ്രചരണവേദികളില്‍ പന്ന്യന് വേണ്ടി മുഴങ്ങുന്ന തെരഞ്ഞെടുപ്പ് ഗാനം എഴുതിയിരിക്കുന്നത് ബിനോയ് വിശ്വമാണ്. മുമ്പും പാട്ടെഴുത്തില്‍ തന്‍റെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ബിനോയ് വിശ്വം.

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ഇനി അധികനാള്‍ ബാക്കിയില്ല. സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണത്തിരക്കുകളിലാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തും സ്ഥാനാര്‍ത്ഥികള്‍ സജീവമായ പ്രചാരണത്തിലാണ്. ഇതിനിടെ തലസ്ഥാനത്തെ ഇടത് സ്ഥാനാര്‍ത്ഥി പന്ന്യൻ രവീന്ദ്രന്‍റെ തെരഞ്ഞെടുപ്പ് ഗാനവും ശ്രദ്ധേയമാവുകയാണ്. 

പ്രചരണവേദികളില്‍ പന്ന്യന് വേണ്ടി മുഴങ്ങുന്ന തെരഞ്ഞെടുപ്പ് ഗാനം എഴുതിയിരിക്കുന്നത് ബിനോയ് വിശ്വമാണ്. മുമ്പും പാട്ടെഴുത്തില്‍ തന്‍റെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ബിനോയ് വിശ്വം. ഇക്കുറി പക്ഷേ പന്ന്യന് വേണ്ടിയെഴുതിയ ഗാനം ഈണമൊക്കെയിട്ട് പുറത്തിറങ്ങിയപ്പോള്‍ അല്‍പം കൂടി നന്നാക്കാമായിരുന്നു എന്ന അഭിപ്രായമാണ് ബിനോയ് വിശ്വത്തിന്.

പന്ന്യന് വേണ്ടി മാത്രമല്ല, സിപിഐ മത്സരിക്കുന്ന എവിടെയും ഈ ഗാനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്നാണ് ബിനോയ് വിശ്വം പറയുന്നത്. തെരഞ്ഞടുപ്പ് പാട്ടെഴുത്ത് അത്ര നിസാരമല്ലെന്നും, ചിലപ്പോഴെങ്കിലും രാഷ്ട്രീയഭാവിയുടെ പ്രവചനം പോലും വരികളില്‍ അങ്ങനെ കടന്നുകൂടാമെന്നും പാട്ടെഴുത്തിലെ അനുഭവം വച്ച് ബിനോയ് വിശ്വം പറയുന്നു. 

വാര്‍ത്തയുടെ വീഡിയോ കാണാം:-

പന്ന്യൻ രവീന്ദ്രൻ വേണ്ടി പാട്ടെഴുതി പാർട്ടി സെക്രട്ടറി

Also Read:- ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉറക്കം പോയി: കെ സുരേന്ദ്രൻ