Asianet News MalayalamAsianet News Malayalam

പക്ഷിപ്പനി: കോഴിക്കോട് പക്ഷികളെ ഒളിച്ചുവെക്കുന്നവര്‍ക്കെതിരെ നിയമ നടപടി

പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര‍് അറിയിച്ചു. ഇന്നലെ 1266 പക്ഷികളെയാണ് ദ്രുതകര്‍മ്മ സേന നശിപ്പിച്ചത്. 

bird flu:  legal action will be taken against those who hide the birds kozhikkode
Author
Kozhikode, First Published Mar 11, 2020, 6:51 AM IST

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമായാല്‍ കൂടുതല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം. നാട്ടുകാരുടെ പ്രതിക്ഷേധം ശക്തമായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനക്കോപ്പം വാര്‍ഡ് കൗണ്‍സിലറും പൊലീസ് ഓഫീസറും ഇന്നുമുതലുണ്ടാകും. പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര‍് അറിയിച്ചു. ഇന്നലെ 1266 പക്ഷികളെയാണ് ദ്രുതകര്‍മ്മ സേന നശിപ്പിച്ചത്. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios