കുടുംബശ്രീ എക്സി. ഡയറക്ടറായി ജാഫർ മാലിക്കും മിൽമ എംഡിയായി ആസിഫ് കെ യൂസഫും നിയമിതരാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആസൂത്രണ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. വിദ്യാഭ്യാസ അവധി കഴിഞ്ഞ് തിരിച്ചെത്തിയെ കെ. വാസുകിയെ ലാന്‍റ് റവന്യൂ കമ്മീഷണറായും ദുരന്ത നിവാരണ കമ്മീഷണ‍റായും നിയമിച്ചു. ഡോ. കാർത്തികേയൻ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആകും. ജാഫർ മാലിക്കാണ് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ . ആസിഫ ്കെ യൂസഫിനെ മിൽമ എംഡിയാക്കി.