പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് തോട്ടം തൊഴിലാളി മരിച്ചു. നെല്ലിയാമ്പതി പോബ്സൺ എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളിയായ  അനിതയാണ് മരിച്ചത്.  രാവിലെ കാപ്പിക്കുരു പറിക്കാനായി തോട്ടത്തിൽ എത്തിയതായിരുന്നു അനിത. ഈ സമയത്താണ് ആക്രമണം ഉണ്ടായത്.