'ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി, സംഭവം മൂടിവെക്കാൻ ശ്രമിച്ചു': ആരോപണം ഏറ്റെടുത്ത് ബിജെപി
ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ദെഹദ്രായ്ക്കയച്ച സന്ദേശവും സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച ആരോപണത്തിന്റെ ഒപ്പമുണ്ട്
ദില്ലി: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത്. സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്രായ് - യുടെ ഉന്നയിച്ച ആരോപണമാണ് ബിജെപി ഏറ്റെടുത്തത്. 2022 ഒക്ടോബറിൽ ദില്ലിയിലെ ഹോട്ടലിൽ തരൂർ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. സംഭവം മൂടിവയ്ക്കാൻ പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രമിച്ചെന്നും ദെഹദ്രായ് ആരോപിക്കുന്നുണ്ട്. ഇതേ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ദെഹദ്രായ്ക്കയച്ച സന്ദേശവും സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച ആരോപണത്തിന്റെ ഒപ്പമുണ്ട്. ദെഹദ്രായ്യുടെ ആക്ഷേപം ഏറ്റെടുത്ത ബിജെപി നേതാവ് അമിത് മാളവ്യ, ശശി തരൂര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.