തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുവർക്കും വേണ്ടി പലരും സ്വപ്‍നയെ ജയിലിൽ സന്ദർശിച്ചെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഇത്തരം കൂടിക്കാഴ്ചയ്ക്ക് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നു. കസ്‌റ്റംസിന്‍റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നുംസുരേന്ദ്രൻ ആരോപിക്കുന്നു.

തോമസ് ഐസക്ക്  സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത് ഗവര്‍ണറെ കണ്ട് അറിയിക്കും. കിഫ് ബിയില്‍ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.