നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ അപരനായി മത്സരിക്കുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് ബിജെപി ആരോപിച്ചു. പരാജയഭീതി മൂലം മന്ത്രി വി ശിവൻകുട്ടിയാണ് ഇതിന് പിന്നിലെന്നും, ഇത് ശിവൻകുട്ടിയുടെ വിമതനാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു

നേമം നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയായ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ അപരനായി മത്സരിക്കുന്നത് സി പി എം ബ്രാഞ്ച് സെക്രട്ടറിയാണെന്ന ആരോപണവുമായി ബി ജെ പി രംഗത്തെത്തി. ആറന്നൂർ എ ബ്രാഞ്ച് സെക്രട്ടറി രാജീവ് കുമാർ ജി എസ് ആണ് അപര സ്ഥാനാർത്ഥിയായി പത്രിക നൽകിയിരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആരോപിച്ചു. പരാജയഭീതി മൂലം മന്ത്രി വി ശിവൻകുട്ടി തരംതാഴ്ന്ന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സുരേഷ് അഭിപ്രായപ്പെട്ടു. സി പി എം ബ്രാഞ്ച് സെക്രട്ടറി രാജീവ് ചന്ദ്രശേഖരന്റെ അപരനാണോ അതോ ശിവൻകുട്ടിയുടെ തന്നെ വിമതനാണോ എന്ന് സി പി എം വ്യക്തമാക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കി വിജയിക്കാമെന്ന ഇടത് മുന്നണിയുടെ വ്യാമോഹം നടക്കില്ലെന്നും ബി ജെ പി നേതൃത്വം പരിഹസിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player