ഒറ്റപ്പാലത്തെ മുൻ ബിജെപി സ്ഥാനാർത്ഥിക്ക് പി കെ ശശി 50 ലക്ഷം ഓഫർ ചെയ്തെന്ന സിപിഎമ്മിന്റെ ആരോപണം ഡേർട്ടി പൊളിറ്റിക്സാണെന്നാണ് മേജര്‍ രവിയുടെ വിമര്‍ശനം. സിപിഎമ്മിന് ബിജെപിയോട് ഭയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാലക്കാട്: സിപിഎമ്മിനെ വിമർശിച്ച് ഒറ്റപ്പാലത്തെ സംവിധായകനും ബിജെപി സ്ഥാനാർത്ഥിയുമായ മേജർ രവി. ഒറ്റപ്പാലത്തെ മുൻ ബിജെപി സ്ഥാനാർത്ഥിക്ക് പി കെ ശശി 50 ലക്ഷം ഓഫർ ചെയ്തെന്ന സിപിഎമ്മിന്റെ ആരോപണം ഡേർട്ടി പൊളിറ്റിക്സാണെന്നാണ് മേജര്‍ രവിയുടെ വിമര്‍ശനം. തെളിവുകളില്ലാതെ ഒരാൾ പണം വാങ്ങിയോ ഇല്ലയോ എന്നൊക്കെ എങ്ങനെ പറയാനാകുമെന്ന് മേജർ രവി ചോദിച്ചു. സിപിഎമ്മിന് ബിജെപിയോട് ഭയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒറ്റപ്പാലത്തെ തന്റെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിൽ ഒരു ഭിന്നതയുമില്ലെന്നും മണ്ഡലത്തിൽ ജയം ഉറപ്പെന്നും മേജർ രവി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മണ്ഡലത്തിലെ മുൻ സ്ഥാനാർത്ഥി ബിജെപിയുടെ ജില്ലാ പ്രസിഡന്റാണ്, ഇപ്പോഴും സജീവമായി പ്രചാരണ രംഗത്തുണ്ട്. സിപിഎം മനഃപൂർവം വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. വോട്ട് മറിക്കാൻ ശ്രമം ഉണ്ടെങ്കിൽ പാർട്ടി കണ്ടുപിടിക്കില്ലെന്നും മേജർ രവി പറയുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടേത് വൃത്തികെട്ട രാഷ്ട്രീയമെന്നും മേജർ രവി കൂട്ടിച്ചേര്‍ത്തു.
