അനില്‍ അക്കരെയുടെ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയം.  അടാട്ട് പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ച തുടരുകയാണ്. പ്രതിപക്ഷ നേതാവ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷിക്കാരാണ് നേട്ടമുണ്ടാക്കിയത്. രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയം നേടി. പുതുപ്പള്ളിയിലും യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മത്തെ കടമ്പൂർ പഞ്ചായത്തിലും യുഡിഎഫ് ജയിച്ചിരുന്നു.