ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലാത്തത്. ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസ്‌ അധികാരത്തിലെത്തും. അപ്പോൾ കോൺഗ്രസിനെ അടിയോടെ വാരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

കണ്ണൂർ : കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങൾക്ക് കേരളവുമായി ഹൃദയ ബന്ധമുണ്ടെന്നും പക്ഷേ അവരുമായി സഹകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്നും പിണറായി വിജയൻ തുറന്നടിച്ചു. അബുദാബി മാരത്തൺ നടത്താൻ പോലും അനുമതി തന്നില്ല. ഇവിടെ ഒരു നല്ല കാര്യവും വികസനവും നടക്കാൻ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

2021 നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഒരേ വാചകങ്ങൾ പങ്കിട്ടെടുത്തു. ആളുകൾ വെറുക്കുന്ന ശക്തിയാക്കി എൽഡിഎഫിനെ മാറ്റാനായിരുന്നു ശ്രമം. പക്ഷെ കോൺഗ്രസും ബിജെപിയും വിചാരിച്ചാൽ അത് നടക്കില്ല. ഒരു ഘട്ടത്തിലും കോൺഗ്രസും പ്രതിപക്ഷവും കേരളത്തിന്‌ അനുകൂലമായ നിലപാട് എടുത്തില്ല. എൽഡിഎഫ് വിരുദ്ധ തരംഗം അലയടിക്കുകയാണെന്ന് അവർക്ക് തോന്നി. കേരളത്തിലെ ബിജെപി മുഖേന കോൺഗ്രസ്‌ കേന്ദ്രത്തെ സമീപിച്ചു. അന്വേഷണ ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നു. 

'മികച്ച പ്രതിഭ, വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടത്', ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മന്ത്രിയുടെ മറുപടി

ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലാത്തത്. ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസ്‌ അധികാരത്തിലെത്തും. കോൺഗ്രസിനെ അടിയോടെ വാരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വാരാനും കോരാനും കഴിയുന്നവരാണ് കോൺഗ്രസെന്ന് ബി ജെ പിക്ക് അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. നവംബർ ഒന്ന് മുതൽ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ചു. പ്രതിപക്ഷം ബഹിഷ്‍കരിക്കും എന്ന് പ്രഖ്യാപിച്ചു. ഈ നിലപാട് നാടിന് ചേർന്നതല്ല. നവകേരള സദസും ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെയെല്ലാം ജനങ്ങൾ എങ്ങനെ ഇത് സ്വീകരിക്കുമെന്ന് കാണാമെന്നും പിണറായി കണ്ണൂരിൽ പറഞ്ഞു. 

YouTube video player