നാടിന്റെ വികസനത്തിനുള്ള പദ്ധതികൾ ആണ് ആസൂത്രണം ചെയ്യുന്നത്. ഇതിനെ എങ്ങനെ മോശമാക്കി കാണിക്കാൻ പറ്റുമെന്നുള്ള പ്രചാര വേല നടക്കുന്നു
കോഴിക്കോട്: സംസ്ഥാനത്ത് കോൺഗ്രസിനെ കൂട്ടുപിടിച്ച് എൽഡിഎഫിനെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെയാണ് ഇവർ നേരിടുന്നതെന്നും അല്ലാതെ എൽഡിഎഫിനെയല്ലെന്നും പറഞ്ഞ അദ്ദേഹം നാടിന്റെ വികസം തടയാനാണ് ഇവർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇടത് മുന്നണിക്ക് തുടർഭരണം കിട്ടിയതിന്റെ വലിയ നിരാശ ഇപ്പോഴും കോൺഗ്രസിനും യുഡിഎഫിനും ഉണ്ട്. വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കാൻ പാടില്ലെന്ന് അവർക്ക് നിർബന്ധമാണ്.
ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കുകയും ജനങ്ങളിൽ ഉള്ള വിശ്വാസ്യത തകർക്കുകയുമാണ് അവരുടെ ലക്ഷ്യം. അതിനുള്ള നല്ല വഴി ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങൾ ഉന്നയിക്കുക എന്ന രീതിയാണ്. തുടക്കം മുതൽ ഉള്ള സമീപനം ആണ് രണ്ടാം എൽഡിഎഫ് സർക്കാരിനോട് സ്വീകരിച്ചത്. ഇതിന് മുൻപ് തന്നെ ബിജെപിയുമായി അന്തർധാര സജീവമായിരുന്നു. കോൺഗ്രസിനെ എപ്പോൾ വേണമെങ്കിലും അടിയോടെ വരാം എന്ന ചിന്ത ബിജെപിക്ക് ഉണ്ടായിരുന്നു
കഴിഞ്ഞ രണ്ടര വർഷം ഈ ധാരണയോടെയാണ് രംഗത്ത് വന്നത്. ജനങ്ങൾ സർക്കാരിന് ഒപ്പമാണ്. നാടിന്റെ വികസനത്തിനുള്ള പദ്ധതികൾ ആണ് ആസൂത്രണം ചെയ്യുന്നത്. ഇതിനെ എങ്ങനെ മോശമാക്കി കാണിക്കാൻ പറ്റുമെന്നുള്ള പ്രചാര വേല നടക്കുന്നുണ്ട്. നവ കേരള സദസ്സിന്റെ വഴിയിൽ അണി നിരക്കുന്നതിൽ എല്ലാ പ്രായക്കാരും ഉണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ആശിർവദിക്കാൻ ഓടി എത്തുന്നു. ആരും നിർബന്ധിച്ച് കൊണ്ട് വന്നതല്ല ഇവരെയൊന്നും. സദസ്സിൽ പോലും മണിക്കൂറുകൾക്ക് മുന്നേ ആളുകൾ വരുന്നു.
ഇതിനെ അവഹേളിക്കുന്നത് വഴി പ്രതിപക്ഷം അവഹേളിക്കുന്ന് സർക്കാരിനെ അല്ല ജനങ്ങളെ ആണ്. സുതാര്യമായ ഈ പരിപാടിയെ കള്ളപ്പണത്തിന്റെ പരിപാടിയെന്ന് ചിലർ വിളിക്കുന്നു. കുട്ടികളെ ആരും നിർബന്ധിച്ച് കൊണ്ടുവരുന്നതല്ല. വലിയ സന്തോഷത്തോടെയും ആഞ്ഞ് വീശുന്ന കുഞ്ഞി കൈകളും ആരും നിർബന്ധിച്ച് ചെയ്യിക്കുന്നത് അല്ല. ആരെങ്കിലും വിളിച്ച് പറയുന്നത് ഇളം മനസ്സുകളെ വേദനിപ്പിക്കരുത്.
