പാർട്ടി കേന്ദ്ര നേതൃത്വം വനിതയെ പരിഗണിക്കണം എന്ന് നിർദേശിച്ചാൽ മണ്ഡലം ഭാരവാഹി മഞ്ജു പ്രദീപിനെയാവും മണ്ഡലത്തിലേക്ക് പരിഗണിക്കുക
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാൽ. രാവിലെ ചേർന്ന കോർ കമ്മറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ല അധ്യക്ഷൻ എൻ ഹരിയുടെ പേരാണ് ഉയർന്ന് വന്നത്. എന്നാൽ മത്സരിക്കാൻ തയാറല്ലെന്ന നിലപാട് എൻ ഹരി സ്വീകരിച്ചതോടെയാണ് മറ്റ് പേരുകൾ ചർച്ചയായത്.
ബിജെപി നേതൃയോഗം നടക്കുന്ന തൃശൂരിലേക്ക് ലിജിൻ ലാലിനെ വിളിച്ചു വരുത്തി. പാർട്ടി കേന്ദ്ര നേതൃത്വം വനിതയെ പരിഗണിക്കണം എന്ന് നിർദേശിച്ചാൽ മണ്ഡലം ഭാരവാഹി മഞ്ജു പ്രദീപിനെയാവും മണ്ഡലത്തിലേക്ക് പരിഗണിക്കുക. ഇവർ ഇരുവരുമടക്കം മൂന്ന് പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറുക.
മുതിർന്ന ബിജെപി നേതാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി, വനിതാ നേതാവ് ജീവനൊടുക്കിയ നിലയിൽ
ബിജെപി നിയോജക മണ്ഡലം സെക്രട്ടറി സോബിന്‍ ലാലാണ് പരിഗണിക്കപ്പെടുന്ന മൂന്നാമൻ. രാവിലെ ചേർന്ന കോർ കമ്മറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ല അധ്യക്ഷൻ എൻ ഹരിയുടെ പേരാണ് ഉയർന്നത്. എന്നാൽ മത്സരിക്കാൻ തയാറല്ലെന്ന് എൻ ഹരി വ്യക്തമാക്കി. ഒരു ഘട്ടത്തിൽ അനിൽ ആന്റണിയെയും പരിഗണിച്ചെങ്കിലും അനിലും അനുകൂലമായി യോഗത്തിൽ പ്രതികരിച്ചില്ല. എൻഡിഎ യോഗത്തിന് ശേഷം ദേശീയ നേതൃത്വത്തിന് കൈമാറുന്ന പട്ടികക്ക് രാത്രിയോടെ അംഗീകാരം നൽകി പ്രഖ്യാപനമുണ്ടായേക്കും.
