ശശീന്ദ്രൻ സ്വയം ഒഴിയണമെന്ന് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പിസി ചാക്കോ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ മത്സര രം​ഗത്തുനിന്ന് സ്വയം മാറില്ലെന്നാണ് എകെ ശശീന്ദ്രൻ്റെ പ്രതികരണം. പാർട്ടിക്ക് വേണമെങ്കിൽ സ്ഥാനാർഥിത്വം നിഷേധിക്കാമെന്നും ശശീന്ദ്രൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം. എലത്തൂർ മണ്ഡലത്തിൽ നിന്ന് എകെ ശശീന്ദ്രനെ മാറ്റണമെന്ന് പിസി ചാക്കോ ആവശ്യപ്പെട്ടു. ശശീന്ദ്രൻ സ്വയം ഒഴിയണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പിസി ചാക്കോ ആവശ്യപ്പെട്ടത്. എന്നാൽ മത്സര രം​ഗത്തുനിന്ന് സ്വയം മാറില്ലെന്നാണ് എകെ ശശീന്ദ്രൻ്റെ പ്രതികരണം. പാർട്ടിക്ക് വേണമെങ്കിൽ സ്ഥാനാർഥിത്വം നിഷേധിക്കാമെന്നും ശശീന്ദ്രൻ പറയുന്നു. അതേസമയം, ഈ മാസം 9 ന് വീണ്ടും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. 

YouTube video player