തിരുവനന്തപുരം: അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ ആറ്റിങ്ങൽ നഗരസഭയിൽ ബഹളം.  തെരഞ്ഞെടുപ്പിന് വൈകിയെത്തിയ ബിജെപി കൗൺസിലറെ പുറത്താക്കിയതോടെയാണ് ബഹളം ആയത്.  പതിനൊന്ന് മണിക്ക് കൗൺസിൽ ഹാളിൽ എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. ബിജെപി കൗണിസിലര്‍ വൈകിയെത്തിയെന്ന് യുഡിഎഫ് എൽഡിഎഫ് അംഗങ്ങൾ പരാതി ഉന്നയിച്ചു. ഇതോടെ ബിജെപി കൗൺസിലർ സുജിയെ വരണാധികാരി പുറത്താക്കിയത്. ഇതോടെയാണ് വലിയ ബഹളം ആയത്. 

ആറ്റിങ്ങൽ നഗരസഭയിൽ സി പി എമ്മിന്റെ എസ് കുമാരി രണ്ടാം തവണയും നഗരസഭ അധ്യക്ഷയായി. ആറ്റിങ്ങലിൽ എൽ ഡി എഫിന് ഉള്ളത് 18 സീറ്റ് ആണ്. സി പി എമ്മിന്റെ തുളസീധരൻ പിള്ളയാണ് ഉപാധ്യക്ഷൻ.