ആലപ്പുഴ: ചേർത്തല നഗരസഭയിലെ ആദ്യ ബിജെപി കൗൺസിലർ ഡി ജ്യോതിഷ്  പാർട്ടി നേതൃത്വത്തിനു  രാജിക്കത്ത് നൽകി. തൻ്റെ പ്രവർത്തനങ്ങൾ പാർട്ടിയിലെ പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും തുടർച്ചയായ അവഗണനയിൽ ആത്മഹത്യയുടെ വക്കിൽ ആണെന്നും ജ്യോതിഷ് രാജി കത്തിൽ പറയുന്നു. കത്ത് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു. 

എന്നാൽ കൗൺസിലർ രാജി വെക്കുന്നു എന്ന വാർത്തകൾ ബിജെപി നേതൃത്വം നിഷേധിച്ചു. കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജ്യോതിഷും വ്യക്തമാക്കി. നഗരസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ തർക്കങ്ങളാണ് രാജിക്ക് പിന്നിൽ എന്നാണ് സൂചന.