കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സംഘർഷത്തിൽ നാല് ഡിവൈഎഫ്ഐ പ്രവ‍ർത്തകർക്കും, അഞ്ച് യുവമോർച്ച പ്രവ‍ർത്തകർക്കും പരിക്കേറ്റു. കൊടി നശിപ്പിതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. 

ഡിവൈഎഫ്ഐയുടെ പ്രതിഷേധം യോഗത്തിലേക്ക് യുവമോർച്ച പ്രവർത്തകൻ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിച്ചുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. രാത്രി പത്ത് മണിയോടെ കൊട്ടിയൂർ ടൗണിലുള്ള ബിജെപി ഓഫീസും അടിച്ചു തകർത്തു. ഇത് സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പരിക്കേറ്റ പ്രവർത്തരെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.